May 23, 2025 01:23 PM

നാദാപുരം : (nadapuram.truevisionnews.com)  ഇവിടെ കാൽ നടയാത്രക്കാർ ഓട്ടോറിക്ഷ തൊഴിലാളികൾ വ്യാപാരികൾ എല്ലാവരും ആശങ്കയിലാണ് തലക്ക് മീതെ പതിയിരിക്കുന്ന അപകടം ഓർത്ത് .പാതി പൊളിച്ച കെട്ടിടങ്ങൾ കല്ലാച്ചിയിൽ അപകട ഭീഷണിയാകുന്നു.

സംസ്ഥാന പാതയോരത്തെ പഴയ കെട്ടിടങ്ങളാണ് ഏത് സമയവും നിലം പൊത്താവുന്ന അവസ്ഥയിൽ. കല്ലാച്ചി ടൗൺ നവീകരണ പ്രവൃത്തിയുടെ ഭാഗമായി സംസ്ഥാന പാതയുടെ ഇരു വശവും ഒന്നര മീറ്റർ വീതം വീതികൂട്ടി ഡ്രൈനേജുകൾ ആധുനിക രീതിയിൽ നിർമ്മിക്കാനുള്ള പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്.

സൗജന്യമായാണ് കെട്ടിട ഉടമകളായ സ്വകാര്യ വ്യക്തികളും പഞ്ചായത്തും ഭൂമി വിട്ടുനൽകിയത്. എന്നാൽ ചില വ്യാപാരികളും കെട്ടിട ഉടമകളും കോടതിയെ സമീപിച്ചിട്ടുണ്ട്. നിയമ തടസം നേരിടുന്ന കെട്ടിടങ്ങളാണ് ഇനിയും പൊളിച്ചു മാറ്റാനുള്ളത്.

കല്ലാച്ചി കോർട്ട് റോഡ് ജംഗ്ഷന് സമീപത്തെ ഓടു മേഞ്ഞ ഇരുനില കെട്ടിടത്തിൻ്റെ മുകൾ ഭാഗം ഉടമ തന്നെ പൊളിച്ച് മേൽകൂര നീക്കിയിട്ടുണ്ട്. ഇത് പൂർണമായും പൊളിച്ചു മാറ്റാതതാണ് വലിയ അപകട സാധ്യത ഉയർത്തുന്നത്. മഴ പെയ്യുന്നതോടെ കെട്ടിടത്തിൽ വെള്ളം നിറഞ്ഞ് കെട്ടിടം തകർന്ന് റോഡിലേക്ക് പതിക്കാനുള്ള സാധ്യതകൾ ഏറെയാണ്.

ഇതിന് സമീപത്താണ് ഓട്ടോ ടാക്സി സ്റ്റാൻ്റ് . തങ്ങളുടെ ജീവനോ പാതിയായ ഓട്ടോറിക്ഷയും ജീവനും പണയം വെച്ചാണ് ഇവർ ഇവിടെ ജോലി ചെയ്യുന്നത്. പ്രശ്നത്തിൽ ഗ്രാമപഞ്ചായത്ത് അധികൃതരുടെ അടിയന്തര ഇടപെടൽ ആവശ്യമാണ്.



Half demolished buildings danger Kallachi

Next TV

Top Stories