നാദാപുരം : അവധിക്കാല പരിശീലനത്തിൽ പങ്കാടുത്ത എല്ലാ അധ്യാപകരുടെയും വിദ്യാലയത്തിലെ ലൈബ്രറിയിലേക്ക് പുസ്തകം വിതരണം ചെയ്തു. നാലാം ക്ലാസിൻറെ രണ്ടാം ബാച്ചിൽ പങ്കെടുത്ത അധ്യാപകർക്കാണ് പുസ്തകം വിതരണം ചെയ്തത്.
പുസ്തക വിതരണം ബി.പി.സി ടി സജീവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്‌തു. വായനയും അറിവും മെച്ചപ്പെടുത്തുന്ന മൊഡ്യൂളിൻറെ ഭാഗമായി കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും രചനകൾ ഉൾപ്പെടുത്തി പുസ്തകം ഇറക്കുന്നതിന് മുന്നോടിയായാണ് പുസ്തക വിതരണം ചെയ്തത്.

കോഴ്‌സിൽ പങ്കെടുത്ത ഒരു അധ്യാപകൻ്റെ വിദ്യാലയത്തിലെ ലൈബ്രറി പ്രവർത്തനത്തിൻ്റെ ഭാഗമായി പുറത്തിറക്കിയ സാമൂഹ്യ പ്രതിബദ്ധതയുള്ള അധ്യാപകർ രൂപപ്പെടുന്നതിൻ്റെ പശ്ചാത്തലം വിവരിക്കുന്ന അഞ്ജന സജിത്തിൻ്റെ ' കേട്ടറിഞ്ഞ നൊമ്പരങ്ങൾ " എന്ന നോവലാണ് വിതരണം ചെയ്തത്.
ചടങ്ങിൽ ബാച്ച് ലീഡർ അബ്ദുൾ നാസർ ടി അദ്ധ്യക്ഷനായി. ശരത് മാസ്റ്റർ, ജിജി രാജ് സി.എം, ഷാഹിറ, രേഷ്മ എന്നിവർ സംസാരിച്ചു. അജയഘോഷ് കെ.പി സ്വാഗതവും ഐ.വി സജിത്ത് നന്ദിയും പറഞ്ഞു
Kettarinja Nombarangal book handed over school libraries