നാദാപുരം : (nadapuram.truevisionnews.com) അറ്റകുറ്റപണിയുടെ പേരിൽ നാദാപുരം ഗവൺമെൻറ് താലൂക്ക് ആശുപത്രിയിൽ ലക്ഷങ്ങൾ പാഴാക്കുന്നതായി ആക്ഷേപം ഉയരുന്നതിനിടെ നാദാപുരം ഗവ. ആശുപത്രിയുടെ ചുറ്റു മതിലിന്റെ ചെങ്കല്ലുകളും കെട്ടിടങ്ങളിലെ മരഉരുപ്പടികളും കടത്തി കൊണ്ടുപോയതായും ആക്ഷേപം.
സിമൻ്റ് കട്ട ഉപയോഗിച്ച് പുനർനിർമിച്ച ചുറ്റും മതിലിന്റെ ചെങ്കല്ലുകൾ ഇവിടെ കാണാനില്ല. ഇതോടൊപ്പം പഴയ ബിൽഡിങ്ങിന്റെ മരത്തിന്റെ ഉരുപ്പടികളും ഹോസ്പിറ്റൽ കോമ്പൗണ്ടിൽ നിന്ന് കടത്തിക്കൊണ്ടുപോയി തായി സംശയിക്കുന്നു .

ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.നാദാപുരം മണ്ഡലം കമ്മിറ്റി മെഡിക്കൽ സൂപ്രണ്ടിന് ഇത് സംബന്ധിച്ച നിവേദനം സമർപ്പിച്ചു. കോൺഗ്രസ് മണ്ഡലംപ്രസിഡണ്ട് വി.വി റിനീഷ്, കെ.ടി കെ അശോകൻ , പി.പി മെയ്തു , എ.പി ജയേഷ്, അബ്ദുൾ റാഷിദ് കക്കാടൻ തുടങ്ങിയവർ നിവേദന സംഘത്തിൽ ഉണ്ടായിരുന്നു
Allegations wasting lakhs Nadapuram Government Taluk Hospital