ഇരിങ്ങണ്ണൂർ :(nadapuram.truevisionnews.com) മികച്ച വിജയത്തിനായി ഇരിങ്ങണ്ണൂർ ഹയർ സെക്കൻ്ററി സ്‌കൂളിൽ എൻ എസ് എസ് വിദ്യാർത്ഥികൾക്ക് ലൈഫ് സ്കിൽ ട്രെയിനിങ് നൽകി. സെൻട്രൽ യൂണിവേഴ്‌സിറ്റി കാസർഗോഡിലെ ഇ. ശ്രീധരൻ സെന്റർ ഫോർ ലൈഫ് സ്കിൽ എഡ്യൂക്കേഷൻ്റെ സഹകരണത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്.
പ്രിൻസിപ്പൽ സിന്ധു ജയരാജൻ ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ടി കെ ശ്രുതി അധ്യക്ഷത വഹിച്ചു. എൻ എസ് എസ് ലീഡർ റിഫാനാ റഫീഖ്, എൻ വിഷ്ണു എന്നിവർ സംസാരിച്ചു. ഇരിങ്ങണ്ണൂർ ഹയർ സെക്കൻ്ററി അധ്യാപകനും ലൈഫ് സ്കിൽ ട്രെയിനറുമായ ടി. ജിമേഷ് ക്ലാസ്സ് കൈകാര്യം ചെയ്തു.
NSS students given life skill training iringannur higher secondary school