അരൂർ: (nadapuram.truevisionnews.com) കോൺഗ്രസ് നയം തന്നെയാണ് ശരിയെന്ന് എതിർക്കുന്നവരും തിരിച്ചറിഞ്ഞതായി ഡി.സി.സി ജനറൽ സെക്രട്ടറി പ്രമോദ് കക്കട്ടിൽ പറഞ്ഞു. അടുത്ത തെരത്തെടുപ്പുകളിൽ ജനം അതിനനുസരിച്ച് വിധി എഴുതുമെന്നും അദ്ദേഹം പറഞ്ഞു. അരൂർ മേഖലാ മഹാത്മ ഗാന്ധി കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം എസ് ബാബു അധ്യക്ഷത വഹിച്ചു.
ഡി.സി.സി സെക്രട്ടറി എരവത്ത് മുനീർ ക്ലാസെടുത്തു. അമ്മാരപ്പള്ളി കുഞ്ഞിശങ്കരൻ, കെ സജീവൻ പി അജിത്ത്, ടി കുഞ്ഞിക്കണ്ണൻ, പി ശ്രീലത, കുഞ്ഞികൃഷ്ണൻ സരോവരം, പി വേണുഗോപാൽ, കോറോത്ത് ഗോപാലൻ എന്നിവർ പ്രസംഗിച്ചു. പഴയ കാല നേതാക്കളേയും മുതിർന്ന കോൺഗ്രസുകാരെയും ആദരിച്ചു. പുതുതായി കോൺഗ്രസിൽ ചേർന്നവർക്ക് സ്വീകരണം നൽകി.
Aroor Regional Mahatma Gandhi Family Gathering inaugurated