ഇരിങ്ങണ്ണൂർ : (nadapuram.truevisionnews.com) ഇരിങ്ങണ്ണൂരിൽ പൊതുജനങ്ങൾക്കായി മലമ്പനി, മന്ത് രോഗ പരിശോധന ക്യാമ്പ് നടത്തി. ആരോഗ്യ വകുപ്പും ഇരിങ്ങണ്ണൂരിലെ കച്ചവടക്കാരുടെയും, ടാക്സി ഓട്ടോ ഡ്രൈവർമാരുടെയും സഹകരണത്തോടെ ഇരിങ്ങണ്ണൂർ ടൗണിൽ വെച്ചാണ് പരിശോധന നടത്തിയത്.
മലമ്പനി, മന്ത് എന്നീ രോഗങ്ങൾ കണ്ടെത്തുവാൻ വേണ്ടിയുള്ള രാത്രികാല പരിശോധനയിൽ 53 പേരുടെ രക്ത സാമ്പിൾ എടുത്തു. ക്യാമ്പ് വാർഡ് മെമ്പർ കെ.പി സലീന ഉദ്ഘാടനം ചെയ്തു.

കച്ചവട പ്രതിനിധികളായ വിജീഷ്‌കെ.കെ ഒ.കെ ആനന്ദൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്‌ടർമാരായ മധുസൂദനൻ, ഉണ്ണികൃഷ്ണൻ എന്നിവരും ആശ പ്രവർത്തകരായ വിനീത, ലത, നളിനി എന്നിവരും നേതൃത്വം നൽകി.
Malaria and Tuberculosis Checkup Camp Organized Iringannoor