നാദാപുരം:അശാസ്ത്രീയവും രാഷ്ട്രീയ പ്രേരിതവുമായ തൂണേരി ബ്ലോക്ക് പഞ്ചായത്ത് വാർഡ് വിഭജനത്തിന് എതിരെ യു.ഡി.എഫ് ബ്ലോക്ക് ഓഫീസ് മാർച്ച് നടത്താൻ തീരുമാനിച്ചു. മെയ് 27ന് രാവിലെ 10 മണിക്ക് തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തും.
മാർച്ച് വിജയമാക്കാൻ നാദാപുരം നിയോജക മണ്ഡലം യു ഡി എഫ് ചെയർമാൻ സൂപ്പി നരിക്കാട്ടേരിയുടെ അധ്യക്ഷതയിൽ ചേർന്ന തൂണേരി ബ്ലോക്ക് പഞ്ചായത് തല യൂ ഡി എഫ് യോഗം തീരുമാനിച്ചു.

യോഗം ജില്ലാ യൂ ഡി എഫ് കൺവീനർ അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ അഡ്വഎസജീവൻ,വി പി കുഞ്ഞമ്മദ് മാസ്റ്റർ, പി കെ ദാമു മാസ്റ്റർ, അഡ്വ .കെ എം രഘുനാഥ്,സി എച്ച് ഹമീദ് മാസ്റ്റർ,ഇടത്തിൽ നിസാർ മാസ്റ്റർ, അശോകൻ തൂണേരി,ചുണ്ടയിൽ മുഹമ്മദ്,ടി പി ബാലൻ ,കെ ചന്ദ്രൻ മാസ്റ്റർ,കെ സൂപ്പി മാസ്റ്റർ,എം കെ പ്രേംദാസ് എന്നിവർ പ്രസംഗിച്ചു.
UDF March against Thooneri Block Panchayat ward division