വളയം: (nadapuram.truevisionnews.com) വളയം ഗ്രാമ പഞ്ചായത്തിൽ ഡെങ്കിപ്പനി രോഗം കൂടി വരുന്നതിനാൽ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. ഈ സാഹചര്യത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ ഇന്റർ സെക്ടർയോഗം ചേർന്നു.
സാംസ്കാരിക നിലയിൽ ചേർന്നയോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ അധ്യക്ഷയായി. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ.പി സിന്ധു, ഹെൽത്ത് ഇൻസ്പെക്ടർ എ.എം ഗരീഷ് എന്നിവർ രോഗ പ്രതിരോധ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിച്ചു.

കെ. വിനോദൻ, എം.സുമതി. അസി. സെക്രട്ടറി രാജീവൻ പുനത്തിൽ, എം.കെ അശോകൻ, ഹെൽത്ത് ഇൻസ്പെക്ടർ വി.പി സുധിന സംസാരിച്ചു.
Dengue prevention Inter sector meeting Valayam Grama Panchayath