നാദാപുരം : (nadapuram.truevisionnews.com) മഴയെത്തുമ്പോൾ ദുരിതം വിതയ്ക്കുന്ന ജല അതോറിറ്റിക്കെതിരെ നാടിൻ്റെ രോക്ഷം. വിഷ്ണുമംഗലം ബണ്ട് ഷട്ടർ തുറക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു. വിഷ്ണുമംഗലം പുഴയിൽ അശാസ്ത്രീയമായി പണിത കോൺഗ്രീറ്റ് ബണ്ടു കാരണം പ്രദേശവാസികൾ അനുഭവിക്കുന്ന മഴക്കാല ദുരിതത്തിന് ഇനിയും ശാശ്വത പരിഹാരമില്ല.
ഉത്തരവാദപ്പെട്ടവരുടെ അനാസ്ഥ കാരണം കാലവർഷം തുടങ്ങുമ്പോൾ തന്നെ ജനം ഭീതിയിലാണ്.ബണ്ടു കാരണം നിറഞ്ഞു കവിഞ്ഞ പുഴയിലെ വെള്ളം തുറന് വിടാൻ ഷട്ടറുകൾ തുറക്കാൻ വന്ന കേരള വാട്ടർ അതോറിറ്റി അധികൃതരെ ഇന്ന് നാട്ടുകാർ തടഞ്ഞു.

കഴിഞ്ഞ വർഷം ബണ്ടിന്റെ താഴ്ഭാഗത്തുള്ള നാലുപൈപ്പുകളുടെ അടപ്പു മാറ്റാത്തത് പ്രളയത്തിന്റെ ഭീകരത വർദ്ധിക്കാൻ കാരണമായത്.ഈ പ്രാവശ്യം അടപ്പു മാറ്റാതെ തുറക്കാൻ സമ്മതിക്കില്ലെന്നു നാട്ടുകാരും പുഴ സംരക്ഷണ സമിതിയും തീർത്തു പറഞ്ഞു.
നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി, വളയം പഞ്ചായത്ത് മെമ്പർ നസീമ നാരോൻ്റെവിട പുഴ സംരക്ഷണ സമിതി ഭാരവാഹികളും വാട്ടർ ആതോറ്റി ഉദ്യോഗസ്തരും തമ്മിൽ നടത്തിയ ചർച്ചയുടെ ഭാഗമായി അധികൃതരിൽനിന്നും ഉറപ്പ് എഴുതി വാങ്ങി.
അധികൃതർ വാക്കുപാലിക്കാത്ത പക്ഷം ശക്തമായ സമരവുമായി മുന്നോട്ട് വരുമെന്ന് പുഴ സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു. വിഷ്ണുമംഗലം പുഴ സംരക്ഷണ സമിതി ചെയർമാൻ അഹമ്മദ് കുറുവയിൽ ,കൺവീനർ കോടുകണ്ടി മൊയ്തു,കെ കെ അൻവർ, കോറോത്ത് അഹമ്മത് ഹാജി,നംഷി കുനിയിൽ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
Officials came open Vishnumangalam Bund shutter were stopped