നാദാപുരം : (nadapuram.truevisionnews.com) വിഷണുമംഗലം ബണ്ടിൻ്റെ നാല് പൈപ്പുകളുടെ അടപ്പ് മാറ്റാമെന്ന് ധാരണയിൽ ഷട്ടർ ഉയർത്തി. നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് തടസ്സപ്പെട്ട ഷട്ടർ ഉയർത്തലിന് ഇതോടെ പരിഹാരമായി.
വിഷ്ണുമംഗലം ബണ്ടിന്റെ ഒരു ഭാഗത്തുള്ള ഷട്ടർ മാത്രം ഉയർത്തുന്നത് മൂലം പുഴ ഗതിമാറി ഒഴുകുകയും ഷട്ടറിന്റെ ഭാഗത്തുള്ള വീട്ടുകാർക്ക് വലിയ ദുരിതമുണ്ടാകുകയും ചെയ്യുന്നു എന്ന പരാതിയുമായാണ് ഷട്ടർ ഉയർത്തുന്നതിനെതിരെ പരിസരവാസികളും ജനപ്രതിനികളും സമരവുമായി രംഗത്ത് വന്നത്.

നാട്ടുകാരും കെ ഡബ്ലിയു എ അധികൃതരും തമ്മിൽ തർക്കം നിലനിൽക്കുകയാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലിയും നാട്ടുകാരോടൊപ്പം ചേർന്നത്.
ഒടുവിൽ ബണ്ടിലെ അടഞ്ഞിരിക്കുന്ന നാല് പൈപ്പുകളും തുറക്കാമെന്ന് KWA അസി. എഞ്ചിനിയർ രേഖാമൂലം ഉറപ്പു നൽകിയതിനെ തുടർന്ന് ഷട്ടർ ഉയർത്താമെന്ന് നാട്ടുകാരും സമ്മതിച്ചു.
Vishunmangalam Bund shutters lifted agreement reached change pipe caps