നാദാപുരം : (nadapuram.truevisionnews.com) പാരമ്പര്യത്തിൻ്റെയും തനതിൻ്റെയും മറവിൽ ജനവിരുദ്ധ ആശയങ്ങളാണ് സംഘപരിവാർ എന്നും ശാസ്ത്രത്തിൻ്റെ പിന്തുണയോടെയാണ് ഇപ്പോൾ അന്ധവിശ്വാസം നിലനിൽക്കുന്നതെന്നും കെഇഎൻ പറഞ്ഞു. അരൂരിൽ സാംസ്കാരിക സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.കെ ഇ എൻ കുഞ്ഞമ്മദ്.
പുരോഗമന കലാസാഹിത്യ സംഘം നാദാപുരം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ " കേരളം പ്രത്യക്ഷത്തിനപ്പുറം " ക്യാപയിൻ്റ ഭാഗമായി അരൂർ സാംസ്കാരിക സെമിനാർ പുകസ സംസ്ഥാന സെക്രട്ടറി കെഇഎൻ കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു.

വി രാജീവ് അധ്യക്ഷനായി. എഴുത്തുകാരൻ എ കെ പീതാംബരൻ, ജില്ല കമ്മിറ്റി അംഗം സി രാഗേഷ് എന്നിവർ സംസാരിച്ചു. പി കെ രവീന്ദ്രൻ സ്വാഗതവും ജി കെ അശോകൻ നന്ദിയും പറഞ്ഞു.
Cultural seminar inaugurated Aroor KEN Kunjammad