നാദാപുരം: ഗ്രാമ പഞ്ചായത്ത് വാർഡ് പന്ത്രണ്ട് നരിക്കാട്ടേരിയിൽ കാരയിൽ കനാൽ -മാബ്രോൾ മുക്ക് റോഡ് പഞ്ചായത്ത് പ്രസിഡണ്ട് വി.വി.മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എ.കെ സുബൈർ മാസ്റ്റർ അദ്ധ്യക്ഷനായി. 15 ലക്ഷം രൂപ ചെലവിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് ഗതാഗത യോഗ്യമാക്കിയത്.

വൈസ് പ്രസിഡണ്ട് അഖില മര്യാട്ട്, സ്ഥിരംസമിതി ചെയർമാൻ സി.കെ.നാസർ, വാർഡ് കൺവീനർ ടി.ഷംസീർ , പുളിയച്ചേരി ഇബ്രായി,എ.വി.മുരളീധരൻ, കെ.ജമാൽ എം.വി. കുഞ്ഞമ്മത് , കെ.ടി.കെ മുഹമ്മദ്, തറമൽ ജമാൽ , പുളിക്കൽ മുഹമ്മദ് , ടി.സാലിം തുടങ്ങിയവർ സംബന്ധിച്ചു.
Karayil Canal Mabrol Mukku Road inaugurated Nadapuram Panchayath