നാദാപുരം: ഭാഷാവിഷയങ്ങളിൽ കുട്ടികളിൽ സമഗ്ര പുരോഗതി ലക്ഷ്യം വെച്ച് നാദാപുരം ടി. ഐ. എം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ച ലാംഗ്വേജ്ലാബിന്റ ഉദ്ഘാടനം നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. വി. മുഹമ്മദലി നിർവ്വഹിച്ചു.

കാലാ നുസ്രതമായ വിദ്യാഭ്യാസ വിപ്ലവത്തിനു ഉതകുന്ന രീതിയിൽ ഉള്ള മാറ്റങ്ങൾ ടി. ഐ. എം ൽ നടപ്പിലാക്കുന്നത് അഭിനന്ദനാർഹമാണെന്ന് മുഹമ്മദലി അഭിപ്രായപ്പെട്ടു. വി. സി. ഇക്ബാൽ അധ്യക്ഷതവഹിച്ചു. കവി ഗോപി നാരായണൻ കുട്ടികളുമായി സംവദിച്ചു .
ഹെഡ്മിസ്ട്രെസ് സക്കീന. ഇ. വാർഡ് മെമ്പർ അബ്ബാസ് കാണേക്കൽ, മണ്ടോടി ബഷീർ മാസ്റ്റർ, സീനത്ത് മൊളേരി,ബഷീർ കിഴക്കയിൽ,റഫീഖ്. വി. ടി, റാഷിദ് പറോളി, സർജുന. കെ. പി, റംഷീന. കെ. എന്നിവർ പ്രസംഗിച്ചു.
Language Lab inaugurated Nadapuram TIM