നാദാപുരം: ഇടതുപക്ഷ ഭരണ കാലത്ത് തികച്ചും സമാധാനത്തോടെ കഴിയുന്ന നാദാപുരം പ്രദേശത്ത് സമാധാന ഭംഗം വരുത്താനുള്ള ഗൂഢ ശക്തികളുടെ ശ്രമം ജനം തിരിച്ചറിഞ്ഞു ഒറ്റപ്പെടുത്തണമെന്നും, സൗഹാർദ്ധം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ പോലീസ് മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്നും ഐ എൻ എൽ നാദാപുരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ഐ എൻ എൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സമദ് നരിപ്പറ്റ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെജി ലത്തീഫ് അധ്യക്ഷത വഹിച്ചു. ആർ കെ കുഞ്ഞബ്ദുല്ല, രവി പുറ്റങ്കി, വി എ അമ്മദ് ഹാജി, ജാഫർ വാണിമേൽ, മുഹമ്മദലി പൂളക്ക, എന്നിവർ സംസാരിച്ചു കൊടക്കൽ എസ് കെ സി തങ്ങൾ സ്വാഗതവും ഇ കെ പോക്കർ നന്ദിയും പറഞ്ഞു
Secret move disrupt peaceful atmosphere Nadapuram must identified INL