കല്ലാച്ചി : (nadapuram.truevisionnews.com) കർഷക തൊഴിലാളികളുടെ വിവിധ ആവശ്യങ്ങളുന്നയിച്ച് ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡൻ്റ് മനോജ് പനങ്ങോൽ നയിച്ച വാഹന പ്രചരണ ജാഥയ്ക്ക് കല്ലാച്ചിയിൽ നൽകിയ സ്വീകരണം നൽകി.

കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് വി.വി റിനീഷ് അധ്യക്ഷത വഹിച്ചു.
അഡ്വ: കെ.എം രഘുനാഥ്, പി.കെ ദാമു മാസ്റ്റർ, വി.ടി സുരേന്ദ്രൻ, ഡി കെ ഡി എഫ് ബ്ലോക്ക് പ്രസിഡണ്ട് എരഞ്ഞിക്കൽ വാസു, ബിനീഷ് ഇ ,കോടിക്കണ്ടി മെയ്തു സികെ ബഷീർ, കെ.പ്രേമദാസ്, വി.കെ ബാലമണി, കെ.വത്സലകുമാരി, സി.എം രാജൻ, തുടങ്ങിയവർ സംസാരിച്ചു
National Farm Workers Federation Vehicle campaign march Kallachi