നാദാപുരം: (nadapuram.truevisionnews.com) വേനൽ അവധികാലത്ത് ബാലസംഘം സംഘടിപ്പിച്ചു വരുന്ന വേനൽ തുമ്പി കലാ ജാഥയ്ക്ക് നാദാപുരം ഏരിയയിലെ കല്ലാച്ചിയിൽ ഇന്ന് സമാപനം കുറിക്കും. ലഹരിയും യുദ്ധവും മാനവ രാശിക്ക് എതിയാണെന്ന സന്ദേശം പകർന്ന കലാ ജാഥ കഴിഞ്ഞ ആറ് ദിവസങ്ങളിൽ ഇരുപത്തിയഞ്ചിലധികം കേന്ദ്രങ്ങളിൽ പര്യടനം നടത്തി.

മണ്ണിൽ നിന്നും മനുഷ്യനിൽ നിന്നും അകലുന്ന പുതു തലമുറയുടെ മനസ്സിൽ പുരോഗമന ചിന്തയുടെയും മാനവികതയുടെയും വിത്തുകൾ വിതറിയാണ് പതിവ് തെറ്റാതെ ഇക്കുറിയും വേനൽ തുമ്പികൾ പറന്നെത്തിയത്. ബാലസംഘം നാദാപുരം ഏരിയ വേനൽത്തുമ്പി കലാജാഥ പര്യാടനം വാണിമേലിൽ വെള്ളിയോട് നിന്നാണ് ആരംഭിച്ചത്.
ബാലസംഘം ജില്ല പ്രസിഡൻ്റ് ഷിയോണ പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് അഞ്ജന അധ്യക്ഷനായി. പരിശീലകരായ സജിത്ത് പനമ്പ്ര, ഷാജി വളയം, ഷിബീഷ് കുറുവന്തേരി, ഏരിയ കോർഡിനേറ്റർ ടി. ശ്രീമേഷ്, ഏരിയ കൺവീനർ കെ സുധീർ എന്നിവർ സംസാരിച്ചു.
പനോള്ളതിൽ ചന്ദ്രൻ സ്വാഗതം പറഞ്ഞു. സജിത്ത് പനമ്പ്രയാണ് ക്യാമ്പ് ഡയറക്ടർറായി നാല് പരിശീകരുടെ കീഴിൽ 19 കൂട്ടുകാരാണ് വേനത്തുമ്പി ക്യാമ്പിൽ പരിശീലനം നേടിയത്. ഏരിയിൽ 24 കേന്ദ്രങ്ങളിൽ ജാഥ പര്യാടനം നടത്തിയാണ്ഇന്ന് വൈകീട്ട് കല്ലാച്ചിയിൽ സമാപിക്കുന്നത്.
venal Thumbi Kala Jatha conclude today Kallachi Nadapuram