കല്ലാച്ചി: പൈപ്പ് പൊട്ടി റോഡിൽ വെള്ളം പരന്നൊഴുകുന്നത് പതിവായ സംസ്ഥാന പാതയിൽ കുഴി രൂപപ്പെട്ടതോടെ ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവായി.

പതിവായി രാത്രിയാണ് ജലച്ചോർച്ചയെങ്കിലും ഇന്നലെ പകലും ചോർച്ചയുണ്ടായതോടെയാണ് പഴയ മാർക്കറ്റ് റോഡിലേക്കുള്ള പ്രവേശന സ്ഥലത്ത് കുഴി രൂപപ്പെട്ടത്. ഇവിടെ ഹോംഗാർഡ് കാവൽ നിന്നാണ് അപകടം ഒഴിവാക്കിയത് കുന്നുമ്മൽ ജല പദ്ധതിയുടെ പൈപ്പാണ് ഇടയ്ക്കിടെ പൊട്ടുന്നതും വെള്ളം റോഡിലേക്കൊഴുകുന്നതും.
pipe burst sinks Kallachi Two wheeler accidents common