നാദാപുരം: (nadapuram.truevisionnews.com) ജെ സി ഐ നാദാപുരം ന്യൂക്ലിയസ് ഹോസ്പിറ്റൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഏറ്റവും കൂടുതൽ നിത്യേനെ വിവിധ രക്ത ഗ്രൂപ്പുകൾ ഒട്ടനേകം ആവശ്യം വരുന്ന തലശ്ശേരി മലബാർ ക്യാൻസെർ സെന്ററിന് വേണ്ടിയാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.

നാദാപുരം ന്യൂക്ലിയസ് ആശുപത്രിയിൽ രാവിലെ 9:30 മണിക്ക് ക്യാമ്പ് ആരംഭിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കും, അല്ലാതെ walk-in ചെയ്തവർക്കും ദാനം ചെയ്യാവുന്ന രീതിയിൽ ഒരേസമയം കൂടുതൽ ആളുകൾക്ക് രക്തം ദാനം ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയത്.
ജെ സി ഐ നാദാപുരം പ്രസിഡന്റ്‌എഞ്ചിനീയർ വൈശാഖ് എൻപി അധ്യക്ഷനായ ഉദ്‌ഘാടന ചടങ്ങിൽ, ജനങ്ങളിൽ രക്തദാനത്തിന്റെ ആവശ്യകതയെ കുറിച്ചുള്ള ബോധവത്കരണ ക്ലാസും ഉദ്ഘാടനവും ന്യൂക്ലിയസ് ഹോസ്പിറ്റൽ ഗ്രൂപ്പ് ചെയർമാനും മെഡിക്കൽ ഡയറക്ടറുമായ ഡോ സലാഹുദ്ധീൻ ടിപി നിർവ്വഹിച്ചു.
ജെ സി ഐ സോൺ വൈസ് പ്രസിഡഡന്റ് സെനറ്റർ ഗോകുൽ ജി.ബി മുഖ്യാതിഥിയായി. ഡോ മൻസൂർ പിഎം, ഡോ അഞ്ജു കുറുപ്പ്, ഷൗക്കത്ത് അലി എരോത്ത് എന്നിവർ സംസാരിച്ചു. ന്യൂക്ലിയസ് ഹോസ്പിറ്റൽ ജനറൽ മാനേജർ നദീർ ടി സ്വാഗതവും പ്രോഗ്രാം ഡയറക്ടർ ഹഫ്‌സ കെ.കെ നന്ദിയും പറഞ്ഞു
Blood donation camp Nadapuram Nucleus Hospital collaboration Malabar Cancer Center