നാദാപുരം : യുവതിയുടെ അശ്ലീല വീഡിയോ സോഷ്യൽ മീഡിയിലൂടെ പ്രചരിപ്പിച്ച കേസിലെ പ്രവാസി യുവാവിൻ്റെ ജാമ്യം നാദാപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റദ്ദാക്കി. വിഷ്ണുമംഗലം സ്വദേശി വാണിയം വീട്ടിൽ മുഹമ്മദ് ഷെഫിക്ക് (27) ന് ഉപാദിക്കളോടെ നൽകിയ ജാമ്യമാണ് പോലീസിൻ്റെ അപേക്ഷ പ്രകാരം റദ്ദ് ചെയ്തത്.
വിദേശത്തായിരുന്ന പ്രതി കേസിൽ മുൻകൂർ ജാമ്യം നേടിയിരുന്നു. കഴിഞ്ഞ വർഷം ഡിസംമ്പർ മുതൽ യുവതിയെയും ഭർത്താവിനെയും ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയത്. നാദാപുരം ഭാത്തേക്ക് വന്നാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാതായി കാണിച്ച് ജനുവരിയിൽ നാദാപുരം പോലീസിൽ പരാതി നല്കുകയായിരുന്നു.
ഇതേ തുടർന്നാണ്ജാമ്യത്തിലെ വ്യവസ്ഥകൾ ലംഘിച്ച പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നാദാപുരം പോലീസ് കോടതിയെ സമീപിച്ചത്.കഴിഞ്ഞ ബുധനാഴ്ച്ചയാണ് കോടതി ജാമ്യം റദ്ദ് ചെയ്ത് ഉത്തരവിറങ്ങിയത്.പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ട് യുവതി നേരത്തെ ഹൈകോടതി സമീപിച്ചിരുന്നു.
Pornographic video case Woman death threats expatriate youth bail cancelled