പുറമേരി: (nadapuram.truevisionnews.com) ഗ്രാമപഞ്ചായത്തിൽ യാത്രാസൗകര്യം മെച്ചപ്പെടുത്താൻ അഞ്ച് റോഡുകൾ ഗതാഗത്തിന് തുറന്ന് കൊടുത്തു.

വാർഡ് റോഡ് നവീകരണ ഫണ്ട് ഉപയോഗിച്ച് നിർമിച്ച തൂവക്കുന്നുമ്മൽ റോഡ്, മഠത്തിൽ റോഡ്, മുതുവാട്ട് സ്‌കൂൾ റോഡ്, മാമത് താഴ റോഡ് എന്നിവയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം നിർമിച്ച പുതിയോട്ടിൽ തടത്തിൽ താഴ റോഡുമാണ് പഞ്ചായത്ത് പ്രസിഡന്റ് വി.കെ ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്തത്.
വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ വിജിഷ അധ്യക്ഷത വഹിച്ചു. വാർഡ് കൺവീനർ കെ അച്ചുതൻ സ്വാഗതവും എം രാജൻ നന്ദിയും പറഞ്ഞു.
Five roads opened purameri Grama Panchayath