കല്ലാച്ചി: (nadapuram.truevisionnews.com) പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞവർക്ക് വ്യാപാരി വ്യവസായി ഏകോപനസമിതി കല്ലാച്ചി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ശ്രദ്ധാഞ്ജലിയർപ്പിച്ചു. ടൂറിസം മേഖലയേയും, വ്യാപാര മേഖലയേയും തകർത്തുകളഞ്ഞ തീവ്രവാദികളെന്ന് വ്യാപാരിവ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി ഷംസുദ്ദീൻ ഇല്ലത്ത് പറഞ്ഞു.

പ്രസിഡൻ്റ് എം സി ദിനേശൻ ഭീകരവിരുദ്ധ പ്രതിഞ്ജ ചൊല്ലികൊടുത്തു, ഫ്രൂട്ട് അഷ്റഫ്, സുധീർ ഒറ്റപുരക്കൽ, വിനോദൻ ചമയം, സഹീർ മുറിച്ചാണ്ടി, അശോകൻ തണൽ, അജയകുമാർ, ഷഫീഖ്, പവിത്രൻ പവിഴം എന്നിവർ സംബന്ധിച്ചു.
nadapuram Kallachi unit Traders tribute to killed Pahalgam terror attack