Apr 30, 2025 02:12 PM

കല്ലാച്ചി: (nadapuram.truevisionnews.com) കല്ലാച്ചി ടൗണിലെ ചുമട്ടുതൊഴിലാളികൾ മെയ് രണ്ട് മുതൽ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് സൂപ്രണ്ട് സി.കെ ബാബുവിൻ്റെ സാന്നിധ്യത്തിൽ വ്യാപാരി തൊഴിലാളി നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് പണിമുടക്ക് പിൻവലിച്ചത്.

9.5 ശതമാനം കൂലിവർധനവ് അംഗീകരിച്ചതോടെ പണിമുടക്ക് പിൻവലിക്കാമെന്ന തീരുമാനത്തിൽ ചുമട്ടുതൊഴിലാളികൾ എത്തുകയായിരുന്നു. യോഗത്തിൽ വ്യാപാരി വ്യവസായി ഏകോപനസമിതി കല്ലാച്ചി പ്രസിഡൻ്റ് എം.സി ദിനേശൻ, ശ്രീറാം, ഹെദർ, സിഐടിയു നേതാക്കളായ കെ.പി. കുമാരൻ, കുന്നുമ്മൽ ഏരിയാസെക്രട്ടറി ടി.കെ. ബിജു, വി.കെ. അശോകൻ എന്നിവർ പങ്കെടുത്തു.

Porter workers nadapuram Kallachi Town call off strike

Next TV

Top Stories










News Roundup






Entertainment News