ഇരിങ്ങണ്ണൂർ: ( nadapuramnews.in) 'അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്' മുസ്ലിം യൂത്ത് ലീഗ് അംഗത്വ വിതരണത്തിന് നാദാപുരം നിയോജക മണ്ഡലത്തിൽ തുടക്കമായി. എടച്ചേരി പഞ്ചായത്തിലെ ഇരിങ്ങണ്ണൂർ ശാഖയിലെ ഡോ. സഹലിന് ആദ്യ മെമ്പർഷിപ്പ് നൽകി പ്രസിഡന്റ് കെഎം ഹംസ വിതരണ ഉദ്‌ഘാടനം നിർവഹിച്ചു.

ജനറൽ സെക്രട്ടറി ഇ ഹാരിസ് അധ്യക്ഷനായി. രാഷ്ട്ര പുരോഗതിക്കും സാമൂഹ്യ നീതിക്കും രാജ്യ ശിൽപ്പികൾ രൂപപ്പെടുത്തിയ ഭരണഘടന അവകാശങ്ങളും സ്വാതന്ത്രങ്ങളും പച്ചയായി ഭരണകൂടം തന്നെ നിഷേധിക്കുമ്പോൾ നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് വഴി തുറക്കുകയാണ് യൂത്ത് ലീഗ്. സാമൂഹ്യ നീതി എന്നത് ഓരോ വ്യക്തിക്കും അർഹതപ്പെട്ട അവകാശങ്ങളും ഉറപ്പാക്കുന്നതാവണം.
രാജ്യം സ്വാതന്ത്രം നേടി ഏഴര പതിറ്റാണ്ട് പിന്നിട്ടിട്ടും ന്യൂനപക്ഷം അവകാശ സ്വാതന്ത്രത്തിന് വേണ്ടിയുള്ള സമരത്തിലാണ്. മതപരവും വിശ്വാസപരവുമായ അവകാശങ്ങളിൻ മേൽ മാത്രമല്ല മുസ്ലിങ്ങളുടെ പവിത്രമായ വഖഫ് സ്വത്തിൽ പോലും കടന്നുകയറ്റം തുടർച്ചയാകുന്ന രാജ്യത്തെ ഫാസിസ്റ്റ് സർക്കാരിനെതിരെയും അവരുടെ കുഴലൂത്ത്കാരായി മാറിയ കപട രാഷ്ട്രീയത്തിനെതിരെയും യുവത സജ്ജരാകണമെന്ന് യൂത്ത്ലീഗ് ക്യാമ്പയിനിലൂടെ ആവശ്യപ്പെടുന്നു. ഒ മുനീർ, മുഹമ്മദ് പേരോട്, സയീദ് തോട്ടോളി, ഷാഫി തറമ്മൽ, ഗ്രാമപഞ്ചായത്ത് മെമ്പർ കെ പി സലീന, അഷ്‌റഫ് ഇരിങ്ങണ്ണൂർ പ്രസംഗിച്ചു
Muslim Youth League membership distribution campaign begins Nadapuram