നാദാപുരം: (nadapuram.truevisionnews.com) മാനസികാരോഗ്യം സംരക്ഷിക്കുന്നതിനുവേണ്ടി ജനങ്ങളെ ബോധവൽകരിക്കാൻ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ കാൽ നടയായി യാത്ര ചെയ്യുന്ന ആന്റണി ജോയിക്ക് ജെ സി ഐ റീജിയൻ എയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി, നിസാരകാര്യങ്ങൾക്കുപോലും ആത്മഹത്യാ പ്രേരണ നമുക്കിടയിൽ വളർന്നുവരുന്നതും,മൊബെയിൽ ഫോണിന്റെ ഉപയോഗത്തിൽ അഡിക്റ്റാവുന്നതും,തോൽവികൾ ഉൾകൊള്ളാനാവത്തതും മാനസികാരോഗ്യത്തിന്റെ ഭാഗമാണ്. സ്വീകരണത്തിൽ സോൺ വൈസ് പ്രസിഡന്റ് ജെ സി സെനറ്റർ അജീഷ് ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു ജെ സി ഗിരീഷ്, ജെ സി നിധീഷ്, ജെ സി ഷംസുദ്ദീൻ ഇല്ലത്ത്, ജെ സി അർജ്ജുൻ, ജെ സി ഷരത്ത് ,ജെസി അനില ആന്റണി എന്നിവർ പങ്കെടുത്തു.
Antony Joy traveled on foot from Thiruvananthapuram to Kasaragod for save mental health