തൂണേരി: ( nadapuramnews.in) കോടഞ്ചേരി കൈരളി ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിൽ തിരഞ്ഞെടുക്കപ്പെട്ട 60 കുട്ടികൾക്ക് വർണ്ണക്കൂടാരം എന്ന പേരിൽ ഏകദിന ശില്പശാല നടത്തി.

കെ കെ. സുരേഷ് മാസ്റ്റരുട ആധ്യക്ഷതയിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് കെ ബാലൻ പരിപാടി ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി വി.വി. അശോകൻ സ്വാഗതം പറഞ്ഞു. കെ കെ കുഞ്ഞിരാമൻ മാസ്റ്റർ സംസാരിച്ചു.
ലൈബ്രേറിയൻ സൗമ്യ ബാബു നന്ദി രേഖപ്പെടുത്തി. സജിത കെ , മുകില പിഎം , സുജാത പി , ശോഭ കെ , ഷൈനി , കെ.കെസുരേഷ് മാസ്റ്റർ , കുഞ്ഞിരാമൻ കെ കെ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്യo നൽകി. ലഹരിക്കെതിരെ രാജീവ് മേമുണ്ടയും മാജിക് ഷോ അരങ്ങേറി.
Kodencherry Kairali Library Balavedi organizes one day workshop