നാദാപുരം:(nadapuram.truevisionnews.com) കോഴിക്കോട് ജില്ലയിൽ ആദ്യമായി കേന്ദ്ര സർക്കാറിൻ്റെ വെങ്കല മെഡൽ എത്തിച്ച് നാദാപുരം ഗ്രാമ പഞ്ചായത്ത്. ക്ഷയ രോഗ വിമുക്ത പഞ്ചായത്ത് ആയി തിരത്തെടുക്കപ്പെട്ടതിനെ തുടർന്നാണ് ഈ അംഗീകാരം. കേന്ദ്ര സർക്കാറിൻ്റെ വെങ്കൽ മെഡൽ പഞ്ചായത്തിൻ്റെ ആരോഗ്യ പരിപാലന രംഗത്ത് മറ്റൊരു പൊൻ തൂവലായി മാറി . ഈ നേട്ടത്തിന് വേണ്ടി ആഹോരാത്രം പ്രവർത്തിച്ച ആശമാരേയും ആരോഗ്യ പ്രവർത്തകരേയും പ്രത്യേകം അഭിനന്ദിച്ചു.

വികസന മുന്നേറ്റത്തിൽ നേരെത്തയും ദേശീയ അംഗീകാരങ്ങൾ നാദാപുരം ഗ്രാമ പഞ്ചായത്തിനെ തേടി എത്തിയിരുന്നു. ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കുന്ന ചടങ്ങും ഓഫീസ് നവീകരണത്തിൻ്റെ ഉദ്ഘാടനവും ഷാഫി പറമ്പിൽ എം.പി നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് അഖില മര്യാട്ട് സ്വാഗതം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് അംഗം സി വി നജ്മ , ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരയ സി കെ നാസർ , എം സി സുബൈർ, ബ്ലോക്ക് അംഗം എ സജീവൻ , നജ്മ ബീവി, പഞ്ചായത്ത് അംഗം കണേക്കൽ അബ്ബാസ് , ലത്തീഫ് , മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സൂപ്പി നരിക്കാട്ടേരി , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അഡ്വ കെ എം രഘുനാഥ് , പി കെ ദാമു , മുഹമ്മദ് ബംഗ്ലത്ത് , കെ ടി കെ ചന്ദ്രൻ , വി വി റിനീഷ് , പുതിയോട്ടിൽ വാസു , എം കെ അഷറഫ് എന്നിവർ പ്രസംഗിച്ചു
Nadapuram Grama Panchayat wins first Central Government Bronze Medal in Kozhikode district