നാദാപുരം: (nadapuram.truevisionnews.com) നാദാപുരം ഗ്രാമ പഞ്ചായത്ത് വാർഡ് -12 നരിക്കാട്ടേരിയിൽ നവീകരിച്ച പുളിയച്ചേരി -കുറ്റിയിൽ മുക്ക് റോഡ് പഞ്ചായത്ത് പ്രസിഡണ്ട് വി.വി.മുഹമ്മദലി നാടിന് സമർപ്പിച്ചു. വാർഡ് മെമ്പർ എ.കെ സുബൈർ മാസ്റ്റർ അദ്ധ്യക്ഷനായി. 14.5 ലക്ഷം രൂപ ചെലവിൽ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരിച്ചത്.

വൈസ് പ്രസിഡണ്ട് അഖില മര്യാട്ട്, സ്ഥിരംസമിതി ചെയർമാൻ സി.കെ.നാസർ, വാർഡ് കൺവീനർ ടി.ഷംസീർ , പുളിയച്ചേരി ഇബ്രായി,എ.വി.മുരളീധരൻ, കെ.ജമാൽ എം.വി. കുഞ്ഞമ്മത് , കെ.ടി.കെ മുഹമ്മദ്, പി. അബ്ദുള്ള മാസ്റ്റർ, നൗഫൽ കെ.ടി. തുടങ്ങിയവർ സംബന്ധിച്ചു
Narikkattery Puliyacheri Kuttyil mukku road inaugurated