---
title: "അവധിക്കാലം ആഘോഷമാക്കാൻ; കല്ലാച്ചിയിൽ ഓറക്രാഫ്റ്റ് സമ്മർ ക്യാമ്പിന് തുടക്കമായി "
english_title: "Oracraft Summer Camp begins in Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/287903/oracraft-summer-camp-begins-in-kallachi"
published_at: "2025-05-04T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68177b710db82_summer_camp.jpg"
keywords: []
---

# അവധിക്കാലം ആഘോഷമാക്കാൻ; കല്ലാച്ചിയിൽ ഓറക്രാഫ്റ്റ് സമ്മർ ക്യാമ്പിന് തുടക്കമായി 

> **Lead Summary:** **കല്ലാച്ചി : ** അറിവും അനുഭവവും കോർത്തിണക്കി കല്ലാച്ചി ഓറക്രാഫ്റ്റിൽ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന നാല് ദിവസത്തെ സമ്മർ ക്യാമ്പിന് തുടക്കമായി. കുട്ടികളുടെ അവധിക്കാലം സക്രിയമാക്കി ഉപയോഗിക്കാൻ പരിശീലിപ്പിക്കുന്ന വിവിധങ്ങളായ സെഷനുകളാണ് ക്യാമ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

## Article Content

**കല്ലാച്ചി : ** അറിവും അനുഭവവും കോർത്തിണക്കി കല്ലാച്ചി ഓറക്രാഫ്റ്റിൽ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന നാല് ദിവസത്തെ സമ്മർ ക്യാമ്പിന് തുടക്കമായി. കുട്ടികളുടെ അവധിക്കാലം സക്രിയമാക്കി ഉപയോഗിക്കാൻ പരിശീലിപ്പിക്കുന്ന വിവിധങ്ങളായ സെഷനുകളാണ് ക്യാമ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

5,6,7 ക്ലാസിലെ കുട്ടികളാണ് ക്യാമ്പിലുള്ളത്. പ്രമുഖ എഴുത്തുകാരൻ വെള്ളിയോടൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡയറക്‌ടർ റഷീദ് കോടിയൂറ അധ്യക്ഷനായി. മെൻ്റൽ എബിലിറ്റി, സ്കിൽ ഡെവലപ്മെന്റ്റ് സെഷനുകൾക്ക് മൻസൂർ മേപ്പയ്യൂർ, അനീസുറഹ്മാൻ നേതൃത്വം നൽകി. വി കെ കെ പെരുവങ്കര, ജാബിർ കല്ലാച്ചി പ്രസംഗിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ അബ്ബാസ് എം കെ, റാഷിദ് ആയഞ്ചേരി, എസ് കെ ബഷീർ, സുധിലാൽ ഒന്തത്ത്, ജാഫർ ഇരുന്നലാട്, സമീർ വേളം നേതൃത്വം നൽകും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/287903/oracraft-summer-camp-begins-in-kallachi)