അരൂർ: (nadapuram.truevisionnews.com) കഥയും ഇടയിൽ അൽപ്പം കാര്യവും പാട്ടുo വർത്തമാനങ്ങളുമായി അവർ മൊബൈൽ ലോകം മറന്നു. ഹരിതവയലിലെ പ്രതിഭ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് കുട്ടികൾക്കായി രണ്ടു ദിവസത്തെ സമ്മർ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.

അഭിനയകളരി, കുരുത്തോലകളരി, ഫീൽഡ് വിസിറ്റ്, പാട്ടുവർത്തമാനം തുടങ്ങിയ പരിപാടികൾ ക്യാമ്പിന്റെ ഭാഗമായി നടന്നു. അവധിക്കാലങ്ങളിൽ കുട്ടികൾ ഫോണുകളിൽ മാത്രം ഒതുങ്ങിക്കൂടുന്ന പതിവ് തിരുത്തിക്കുറിക്കുകയാണ് പ്രതിഭ. പ്രശസ്ത സാഹിത്യകാരൻ ഗോപീനാരായണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
നാടക പ്രവർത്തകൻ വിനോദ് പാലങ്ങാട് അഭിനയക്കളരിക്ക് നേതൃത്വം നൽകി. ഹരിതവയലിലെ മനോഹരമായ തൂവ്വമലയിലേക്ക് ഫീൽഡ് വിസിറ്റും നടത്തിയാണ് ക്യാമ്പ് അവസാനിച്ചത്. ക്ലബ്ബ് സെക്രട്ടറി സൂരജ് ലാൽ, പ്രസിഡന്റ് ഒ രമേശൻ തുടങ്ങിയവർ നേതൃത്വം നൽകി.
Pratibha Arts and Sports Club Harithavayal organized two day summer Summer Cohabitation Camp