നാദാപുരം: (nadapuram.truevisionnews.com) ഇരുട്ടിൻ്റെ മറവിൽ വളയം ചുഴലിയിൽ അക്രമി സംഘം വീട് എറിഞ്ഞ് തകർത്തു. പിടികയുള്ള നിരവുമ്മൽ കണാരൻ്റെ വീടാണ് ഇന്നലെ രാത്രി അക്രമിക്കപ്പെട്ടത്. രാത്രി 11.30 തോടെ ഒരു സംഘം വീട്ട് മുറ്റത്തെത്തി തുരുതുരാ കല്ലെറിയുകയായിരുന്നു.

വീടിൻ്റെ മുൻ വശത്തെ ജനൽ ഗ്ലാസുകൾ ഉടഞ്ഞിട്ടുണ്ട്.കണാരൻ്റെ മകൻ ഷൈജുവും ഭാര്യയു കുട്ടിയും ഈ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നു. വളയം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്.
group of attackers threw destroyed the house valayam chuzhali