പുറമേരി: (nadapuram.truevisionnews.com) അരൂർ ദാറുൽ ഖൈർ സിൽവർ ജൂബിലി ഇന്ന് സമാപിക്കും. പുതിയ ക്യാമ്പസ് ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കും.ശാഫി പറമ്പിൽ എം.പി, കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ, അഹ്മ്മദ് ദേവർകോവിൽ എം.എൽ.എ എന്നിവർ സബന്ധിക്കും.

രാത്രി ഏഴ് മണിക്ക് സമാപന സമ്മേളനം സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കാസർഗോഡ് ഉദ്ഘാടനം ചെയ്യും.സയ്യിദ് ഹസൻ സഖാഫ് തങ്ങൾ അധ്യക്ഷത വഹിക്കും. ശൈഖുനാ കെ കെ കുഞ്ഞാലി മുസ്ലിയാർ ബിരുദധാനം നിർവഹിക്കും. മൗലാന എ.നജീബ്മൗലവി ബിരുദധാന പ്രസംഗം നടത്തും.
സയ്യിദ് മുഹമ്മദ് കോയ തങ്ങൾ പരപ്പനങ്ങാടി സ്നേഹോപഹാരം നൽകും. സയ്യിദ് ഹാഷിം ബാഫഖി തങ്ങൾ,പാറക്കൽ അബ്ദുല്ല, സൂപ്പി നരിക്കാട്ടേരി, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, അഹമ്മദ് പുന്നക്കൽ, ഡോ: അബ്ദുസമ്മദ് സംബന്ധിക്കും ഇന്നലെ നടന്ന ഗ്രറ്റ് അസംബ്ലി ജാഫർ വഹബി നാദാപുരം നേതൃത്വം നൽകി.
വിഷൻ 2030 പൂർവ്വ വിദ്യാർത്ഥി സംഗമം സയ്യിദ് ത്വാഹതങ്ങൾ ഉദ്ഘാടനം ചെയ്തു. നിസാമുദ്ദീൻ തങ്ങൾ അധ്യക്ഷത വഹിച്ചു.ഇസ്ഹാഖ് കീഴന, ഉവൈസ് വഹബി, കെ.സി.മുഹമ്മദ് ഫലാഹി, ത്വൽഹത്ത് വഹബി വിഷയാവതരണവും സുബൈർ പെരുമുണ്ടശ്ശേരി സംഗ്രഹം നടത്തി. മുജീബ് വഹബി നാദാപുരം, മസ്ഊദ് ദുഹ്ഫി, ജലീൽ മൗലവി, അബ്ദുറഹ്മാൻ. പി.സി, സായിദ്.ആർ പ്രസഗിച്ചു.
Darul Khair Silver Jubilee Conference conclude today