നാദാപുരം: (nadapuram.truevisionnews.com) ജാതിയേരിയിലും പരിസര പ്രദേശങ്ങളിലും അക്ഷര വെളിച്ചം നൽകി ഏഴ് പതിറ്റാണ്ട് പിന്നിട്ട ജാതിയരി എം എൽ പി സ്കൂളിന്റെ വാർഷികാഘോഷവും പൂർവ്വവിദ്യാർത്ഥി സംഗമവും ഇന്ന് അരങ്ങേറും. രണ്ട് ദിവസം നീണ്ടു നിൽക്കുന്ന പരിപാടി ഇന്ന് വൈകുന്നേരം 4 മണിക്ക് ഷാഫി പറമ്പിൽ എംപി ഉദ്‌ഘാടനം ചെയ്യും.

ഇ കെ വിജയൻ എം എൽ എ മുഖ്യാതിഥിയാവും. ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരം പി പരിപാടിയിൽ സംബന്ധിക്കും. സ്കൂൾ വിദ്യാർത്ഥിനികളുടെ മെഗാ ഒപ്പന, വിവിധ കലാപരിപാടികൾ, പൂർവ്വവിദ്യാർത്ഥികളുടെ കലാവിരുന്ന് എന്നിവ നടക്കും.
പി.ടി.എ നേതൃത്വത്തിൽ വിദ്യാലയത്തിൽ നിർമ്മിച്ച ചിൽഡ്രൻസ് പാർക്ക്, ചുറ്റുമതിൽ,ഇരിപ്പിടം എന്നിവ ഉദ്ഘാടനം ചെയ്യും
Jatyeri MLP School alumni meet annual celebration today