നാദാപുരം: (nadapuram.truevisionnews.com) മെയ് 7 മുതൽ 12 വരെ നടക്കുന്ന കേരള മാപ്പിള കലാ അക്കാദമി കോഴിക്കോട് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി 10 ന് മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ കല്ലാച്ചി കൈരളി ഓഡിറ്റോറിയത്തിൽ നടക്കും. വൈകിട്ട് മൂന്നുമണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ കോഴിക്കോട് ജില്ലയിലെ വിവിധ ചാപ്റ്ററുകളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുക്കും.

ആൺ പെൺ വിഭാഗങ്ങളിൽ വ്യക്തിഗത മത്സരവും തുടർന്ന് ഗ്രൂപ്പ് മത്സരവും നടക്കും. പരിപാടിയുടെ വിജയത്തിനായി നാദാപുരം ചാപ്റ്റർ പദ്ധതി ആവിഷ്‌കരിച്ചു. ജില്ലാ പ്രസിഡൻ്റ് എം കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡന്റ് മണ്ടോടി ബഷീർ മാസ്റ്റർ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡണ്ട് സി വി അഷ്റഫ്, ചാപ്റ്റർ ജനറൽ സെക്രട്ടറി സി കെ അഷ്റഫ്, ചെയർപേഴ്‌സൺ സി എച്ച് നജ്‌മ ബീവി തുടങ്ങിയവർ സംസാരിച്ചു.
Mappila Kala Academy district conference Mappilapattu reality show Kallachi