അരൂർ : (nadapuram.truevisionnews.com) മേഖലയിൽ കോൺഗ്രസ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച ആദ്യകാല നേതാവ് കണ്ടോത്ത് കണാരൻ്റെ 39-ാം ചരമ വാർഷിക ദിനം കോൺഗ്രസ് കമ്മറ്റി ആചരിച്ചു. കോൺഗ്രസ് പ്രവർത്തകരും ബന്ധുക്കളും പുഷ്പാർച്ചന നടത്തി.

അനുസ്മരണ യോഗം ഡി.സി.സി മെമ്പർ കെ സജീവൻ ഉദ്ഘാടനം ചെയ്‌തു. കോടി കണ്ടി പ്രദീഷ് അധ്യക്ഷതവഹിച്ചു. എം.കെ ഭാസ്കരൻ, പി അജിത്,എൻ.കെ വിശ്വംഭരൻ, പാറോള്ളതിൽ അബ്‌ദുല്ല, എം.കെ ശശി, സി.കെ മനോജൻ, പി രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
Congress commemorates Kandoth Kanaran