നാദാപുരം: (nadapuram.truevisionnews.com)പുളിയാവ് നാഷണൽ കോളേജിൽ സിഎച്ച് മമ്മദ് ഹാജിയുടെ നാമഥേയത്തിൽ പുതിയ ഗേറ്റ് കമാനവും സ്റ്റുഡൻ്റ്സ് പാർക്കും ഒരുങ്ങുന്നു. പുളിയാവ് നാഷണൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ പുതുതായി നിർമ്മിക്കുന്ന ഗെയ്റ്റ്, സ്റ്റുഡൻസ് പാർക്ക് എന്നിവയുടെ ശിലാസ്ഥാപനകർമ്മം ട്രസ്റ്റ് അംഗവും cupCha tea കമ്പനിയുടെ എം ഡിയുമായ സി.എച്ച് മുനീർ നിർവ്വഹിച്ചു.

മാനേജ്മെൻറ് ട്രസ്റ്റ് മുൻ വൈസ് ചെയർമാനും നിർമ്മാണ കമ്മിറ്റി ചെയർമാനുമായിരുന്ന സി എച്ച് മമ്മദ് ഹാജിയുടെ നാമഥേയത്തിലാണ് പുതിയ ഗെയ്റ്റ് നിർമിക്കുന്നത്. എ.ഐ.ഐ ഇ.ടി ചെയർമാർ അബ്ദുല്ല വയലോളി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി കുഞ്ഞബ്ദുല്ല മരുന്നോളി, നാഷണൽ കോളേജ് പ്രിൻസിപ്പൽ എം.പി യൂസഫ് ടി.ടി.കെ അമ്മദ് ഹാജി, ടി.ടികെ കാദർ ഹാജി,അബൂബക്കർ ഹാജി കെ. കെ.പോയിൽ ഇസ്മായിൽ, വിപി ഹമീദ്, കെ.കെ കുഞ്ഞബ്ദുല്ല ഹാജി,അഹമ്മദ് ഹാജി പി ,സി.കെ ഉസ്മാൻ ഹാജി തുടങ്ങിയവർ പങ്കെടുത്തു
New entrance park Puliyaw National College