വളയം: (nadapuram.truevisionnews.com) അയൽവാസിയുടെ വീട്ടിലെ കിണർ വൃത്തിയാക്കാനിറങ്ങി കിണറിൽ അകപ്പെട്ട തൊഴിലാളിക്ക് ഒടുവിൽ രക്ഷകരായി ഫയർഫോഴ്സ്. ഒടുവിൽ രക്ഷകരായി ഫയർഫോഴ്സ്. കുറ്റിക്കാട് വലിയകുന്നുമ്മൽ മനോജിനെയാണ് (48) നാദാപുരം ഫയർ ഫോഴ്‌സ് കരകയറ്റിയത്. കിണർ വൃത്തിയാക്കാനിറങ്ങിയ മനോജിന് കിണറിൽ നിന്ന് കയറാനായില്ല.

വിവരം അറിഞ്ഞതിനെ തുടർന്ന് സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ ഷാജി എം.വിയുടെ നേതൃത്വത്തിൽ എത്തിയ നാദാപുരം ഫയർഫോഴ്‌സ് റോപ്പ്, റെസ്‌ക്യൂ നെറ്റ് എന്നിവ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. മനോജിനെ പരിക്കില്ലാതെ പുറത്തെത്തിച്ചതോടെ ആശ്വാസമായി.
Nadapuram Fire Force rescues worker trapped well