എടച്ചേരി: (nadapuram.truevisionnews.com) തുരുത്തി കോട്ടയിൽ കിരാതമൂർത്തി ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന ആഘോഷങ്ങൾ ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ വിപുലമായി നടക്കും.

ആഘോഷത്തോടനുബന്ധിച്ച് കലവറ നിറക്കൽ ഘോഷയാത്ര തിങ്കളാഴ്ച വൈകുന്നേരം നടന്നു. നിരവധി ഭക്ത ജനങ്ങൾ പങ്കെടുത്തു. ചൊവ്വാഴ്ച കാലത്ത് 5.30 ന് പള്ളിയുണർത്തൽ , അഭിഷേകം, മലർ നിവേദ്യം, ഉഷപൂജ, ശിവസഹസ്രനാമാർച്ചന, 10 മണി ഉച്ചപൂജ വൈകുന്നേരം 6 മണി ദീപാരാധന, 6.30 സർപ്പബലി, ഭഗവതിസേവ, അത്താഴപൂജ എന്നിവയും ബുധനാഴ്ച രാവിലെ 7 മണി മഹാ ഗണപതി ഹോമം, 8 മണി ഉഷ പൂജ, 8.30 മൃത്യുഞ്ജയ ഹോമം,ഉച്ചക്ക് 12 മണി ഉച്ചപൂജ, 12.30 പ്രസാദ ഊട്ട് അന്നദാനം, വൈകുന്നേരം 5 മണി നിറമാല , 6 മണി ദീപാരാധന തുടർന്ന് അത്താഴ പൂജ രാത്രി എട്ട് മണിക്ക് പ്രാദേശിക കലാകാരന്മാരുടെ നൃത്ത സംഗീത വിരുന്ന് ചിലമ്പൊലി 2025 എന്നിവയും അരങ്ങേറും.
Thuruthi Kirathamurthy Bhagavathy Temple consecration day celebrations