ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) ഇരിങ്ങണ്ണൂർ മഹാ ശിവക്ഷേത്രത്തിലെ പുതുക്കി പണിത അയ്യപ്പ ക്ഷേത്രത്തിൽ താഴികക്കുടങ്ങൾ സ്ഥാപിച്ചു. ദാരുശില്പി എലാങ്കോട് പുരുഷു ആചാരിയുടെ നേതൃത്വത്തിൽ താഴികക്കുടം സമർപ്പണവും ക്ഷേത്ര ശില്പികളായ മൊറാഴ ലോകേഷ്, സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ക്ഷേത്രം വിട്ടു കൊടുക്കൽ ചടങ്ങും നടന്നു.

തുടർന്ന് ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ താഴികക്കുടങ്ങൾ ക്ഷേത്രത്തിനു മുകളിൽ സ്ഥാപിച്ചു.നിരവധി ഭക്ത ജനങ്ങൾ ചടങ്ങിൽ പങ്കെടുത്തു. വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് ശേഷം അയ്യപ്പ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് ക്ഷേത്രം തന്ത്രി പൂന്തോട്ടത്തിൽ പുടവർ പാണ്ഡു രംഗൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും.
Iringannur Maha Shiva Temple Domes installed