നാദാപുരം:(nadapuram.truevisionnews.com) പുറമേരി ഗ്രന്ഥാലയം ആന്റ്റ് കലാവേദി പുതുതായി നിർമ്മിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനവും പതിമൂന്നാം വാർഷികവും പുറമേരിയിൽ എഴുത്തുകാരൻ ബെന്യാമിൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് കെ പി വനജ അധ്യക്ഷയായി.

നാടക പ്രവർത്തകൻ വി പി രാമചന്ദ്രനെ ജില്ല പഞ്ചായത്ത് മെമ്പർ കൂടത്താംകണ്ടി സുരേഷ് ആദരിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് വി കെ ജ്യോതി ലക്ഷ്‌മി സമ്മാനദാനം നിർവ്വഹിച്ചു. എഴുത്തുകാരൻ ശിവദാസ് പുറമേരി പ്രഭാഷണം നടത്തി.ബിന്ദു പുതിയോട്ടിൽ,ടി പി സീന, കെ എം വിജിഷ, ബീന കല്ലിൽ, സമീറ കൂട്ടായി, എം സി സുരേഷ്, വിവിധരാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സംസാരിച്ചു.
ഗ്രന്ഥാലയം സെക്രട്ടറി എംബി ഗോപാലൻ സ്വാഗതവും ടി ജയചന്ദ്രൻ നന്ദിയും പറഞ്ഞു. സാംസ്കാരിക ഘോഷയാത്രയും വിവിധ കലാപരിപാടികളും അരങ്ങേറി.
Benyamin inaugurated Kalavedi Library building purameri