---
title: "ഡ്രൈവർ ഉറങ്ങിപ്പോയി, ഇന്നോവ കാർ കടയിലേക്ക് ഇരച്ചു കയറി, രണ്ടുപേർക്ക് പരിക്ക് "
english_title: "Innovacar crashes shop Nadapuram two injured"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/288428/innovacar-crashes-shop-nadapuram-two-injured"
published_at: "2025-05-06T23:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681a4eefc5b3b_nadapuram.jpg"
keywords: []
---

# ഡ്രൈവർ ഉറങ്ങിപ്പോയി, ഇന്നോവ കാർ കടയിലേക്ക് ഇരച്ചു കയറി, രണ്ടുപേർക്ക് പരിക്ക് 

> **Lead Summary:** **നാദാപുരം: **യാത്രയ്ക്കിടയിൽ ഡ്രൈവർ ഉറങ്ങിപ്പോയി. ഇന്നോവ കാർ കടയിലേക്ക് ഇരച്ചു കയറി രണ്ടുപേർക്ക് പരിക്ക്. നാദാപുരം പാറക്കടവ് സംസ്ഥാന പാതയിൽ പേരോടിനടുത്താണ് കാർ നിയന്ത്രണംവിട്ട് കടയിലേക്ക് ഇരച്ചു കയറിയത്.

## Article Content

**നാദാപുരം: **യാത്രയ്ക്കിടയിൽ ഡ്രൈവർ ഉറങ്ങിപ്പോയി. ഇന്നോവ കാർ കടയിലേക്ക് ഇരച്ചു കയറി രണ്ടുപേർക്ക് പരിക്ക്. നാദാപുരം പാറക്കടവ് സംസ്ഥാന പാതയിൽ പേരോടിനടുത്താണ് കാർ നിയന്ത്രണംവിട്ട് കടയിലേക്ക് ഇരച്ചു കയറിയത്.

കട വരാന്തയിലുണ്ടായിരുന്ന രണ്ടുപേർക്കാണ് പരിക്കേറ്റത് . ഇന്ന് വൈകീട്ട് നാലരയോടെയാണ് അപകടം. ഇതിനിടയിൽ കടയ്ക്ക് സമീപം നിർത്തിയിട്ട സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ച ശേഷമാണ് കാർ കടയിലേക്ക് ഇരച്ചു കയറിയത്.

അപകടത്തിൽ സ്കൂട്ടറും കാറിന്റെ മുൻ ഭാഗവും പൂർണ്ണമായും തകർന്നു. , കടയുടെ മുൻഭാഗവും തകർന്നിട്ടുണ്ട്.

പരിക്കേറ്റവരെ നാദാപുരം ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. യാത്രയ്ക്കിടയിൽ ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/288428/innovacar-crashes-shop-nadapuram-two-injured)