എടച്ചേരി: സഹകരണ പെൻഷണർമാർക്ക് മെഡിക്കൽ ഇൻഷുറൻസ് സംവിധാനം നടപ്പാക്കണമെന്ന് വടകര താലൂക്ക് സഹകരണ സർവീസ് പെൻഷനേഴ്സ് സമ്മേളനം ആവശ്യപ്പെട്ടു. എടച്ചേരി കമ്യൂണി റ്റി ഹാളിൽ ജില്ലാ പ്രസിഡൻ്റ് കുന്നത്ത് ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

മേപ്പയിൽ രാഘവൻ അധ്യക്ഷനായി. താലൂക്ക് സെക്രട്ടറി ഇ വി ബാലകൃഷ്ണക്കുറുപ്പ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി സേതുമാധവൻ വരവുചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ രാഘവൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം എം അശോകൻ, ടി കെ ഗോപാലൻ, കെ വി ആലി, കെ വി ചന്ദ്രി, പി പി ബാലൻ, കുനിയിൽ രവീന്ദ്രൻ ചള്ളയിൽ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ പി സേതുമാധ വൻ (പ്രസിഡൻ്റ്). കെ എൻ ദാ മോദരൻ (വൈസ് പ്രസിഡന്റ്), ഇ വി നാണു (സെക്രട്ടറി), കെ വാ സുകുനിങ്ങാട് (ജോ. സെക്രട്ടറി) പി പി ബാലൻ (ട്രഷറർ)
Medical insurance system should be implemented Cooperative Service Pensioners Conference