Featured

ഇരിങ്ങണ്ണൂർ മർക്കസുൽ ഹുദാ ദശവാർഷിക സമ്മേളനം പ്രഖ്യാപിതമായി

News |
May 7, 2025 12:33 PM

നാദാപുരം: (nadapuram.truevisionnews.com) മർകസുൽ ഹുദാ ഇരിങ്ങണ്ണൂരിന്റെ ദശ വാർഷിക സമ്മേളനം പ്രഖ്യാപിതമായി. സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി പ്രഖ്യാപനം നിർവ്വഹിച്ചു. 2026 ഏപ്രിൽ 17, 18, 19 തീയ്യതികളിൽ ഇരിങ്ങണ്ണൂരിൽ വച്ച് അതിവിപുലമായി നടക്കും.

പ്രഖ്യാപന സമ്മേളനം മെയ് 1 മുതൽ 5 വരെ മർക്കസുൽ ക്യാമ്പസിൽ വിവിധ പരിപാടികളോടെ നടന്നു. എസ് വൈ എസ് കോഴിക്കോട് നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി സി കെ റാഷിദ് ബുഖാരി ത്രിദിന പ്രഭാഷണത്തിന് നേതൃത്വം നൽകി.

സയ്യിദ് ഇബ്രാഹിം മശ്ഹൂർ വളപട്ടണം പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സയ്യിദ് സൈനുൽ ആബിദീൻ ജിഫ്രി, ഫസലുദ്ദീൻ സഖാഫി കല്ലറക്കൽ, അബ്ദുല്ല സഖാഫി ചെക്യാട്, ഇർഫാദ് സഖാഫി ഉപ്പള, മുബഷിർ സഖാഫി കൈപ്പുറം, നസീർ മദനി മട്ടന്നൂർ, ഇബ്രാഹിം മുഈനി തുടങ്ങിയവർ സംബന്ധിച്ചു.

Iringannur Markazul Huda Anniversary Conference

Next TV

Top Stories










News Roundup