പാറക്കടവ്: ഒരാഴ്ചയായി കാണാതായ താനക്കോട്ടൂരിലെ പാട്ടോംകുന്നുമ്മൽ സലീമിൻ്റെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊർജിതമാക്കണമെന്ന് ജില്ല യു ഡിഎഫ് കൺവീനർ അഹമദ് പുന്നക്കൽ ആവശ്യപ്പെട്ടു. സലീമിനെ കണ്ടെത്താത്തതിൽ ബന്ധുക്കളും നാട്ടുകാരും ഉത്കണ്ഠാകുലരാണ്.

അത് കൊണ്ട് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആശങ്കയകറ്റുന്നതിന് പ്രത്യേക പോലിസ് ടീമിനെ ചുമതലപ്പെടുത്തി അന്വേഷണം ത്വരിതപ്പെടുത്തി സലീമിനെ കണ്ടെത്താൻ അധികാരികൾ തയാറാകണമെന്ന് സലീമിൻറെ വീട് സന്ദർശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു. പഞ്ചായത്ത് മുസ്ലിം ലീഗ് ജന:സെക്രട്ടറി സി.എച്ച് ഹമീദ് മാസ്റ്റർ,ട്രഷറർ കോമത്ത് ഹംസ എന്നിവർ ഒപ്പമുണ്ടായിരുന്നു
Police intensify investigation disappearance Pattomkunnummal Salim Thanakottoor ahammed punnakkal