എടച്ചേരി: പരാജകത്വവും അധാർമികതയും കൊടികുത്തി വാഴുന്ന പുതിയ കാലത്ത് പുതുതലമുറയ്ക്ക് മതബോധം നൽകാൻ ദീനി സ്ഥാപനങ്ങൾക്ക് കഴിയണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറഅലി ശിഹാബ് തങ്ങൾ. അരൂര് ദാറുൽ ഖൈർ സിൽവർ ജൂബിലിയുടെ ഭാഗമായി നിർമ്മിച്ച ജലാലിയ്യഃ ക്യാമ്പസിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു.

ലഹരിക്കെതിരെ ശക്തമായ അവബോധം നൽകാൻ ക്യാമ്പസുകൾക്ക് കഴിയണമെന്ന് തങ്ങൾ പറഞ്ഞു.കെ.ടി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. പൂർവ്വ വിദ്യാർത്ഥികൾ സ്പോൺസർ ചെയ്ത കുത്തുബ്‌ഖാനയും ലൈബ്രറിയും രാമന്തളി സയ്യിദ് ഹാമിദ് കോയ തങ്ങളും കമ്പ്യൂട്ടർ ലാബ് ഷാഫി പറമ്പിൽ എംപിയും ഉദ്ഘാടനം നിർവഹിച്ചു.
ജനപ്രതിനിധികളായ.വി.വി.മുഹമ്മദലി,രജീന്ദ്രൻ കപ്പള്ളി,കെ.സി മുജീബ് റഹ്മാൻ എന്നിവരും ഡോ. അബ്ദുസമദ്,എ.പി. മുനീർ മാസ്റ്റർ, നിസാർ എടത്തിൽ, അഷ്റഫ് സംസാരിച്ചു. മാനേജർ ഹസ്സൻ ഫലാഹി സ്വാഗതവും സുബൈർ പെരുമുണ്ടശ്ശേരി നന്ദിയും പറഞ്ഞു.
ബിരുദധാന സമ്മേളനം സൈനുൽ ആബിദീൻ തങ്ങൾ കാസർകോട് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സയ്യിദ് ഹസൻ സഖാഫ് തങ്ങൾ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ മുഴിപോത്ത് അബ്ദുറഹ്മാൻ മുസ്‌ലിയാർ സ്ഥാന വസ്ത്രവും.കെ.കെ കുഞ്ഞാലി മുസലിയാർ സർട്ടിഫിക്കറ്റും സയ്യിദ് മുഹമ്മദ് കോയ തങ്ങൾ പരപ്പനങ്ങാടി സ്നേഹ ഉപഹാരവും വിതരണം ചെയ്തു.
മൗലാന എ.നജീബ് മൗലവി ബിരുദധാന പ്രഭാഷണം നടത്തി. എ. പി.അഹമ്മദ് ബാഖവി അരൂര്, സയ്യിദ് ഹാഷിം ബാഫഖി തങ്ങൾ കൊയിലാണ്ടി, സൂപ്പി നരിക്കാട്ടേരി, മേനകോത്ത് കുഞ്ഞബ്ദുള്ള മുസ്ലിയാർ, സയ്യിദ് മുഹമ്മദ് കോയ ബാഖവി, എം.പി.കെ ചേരാപുരം, കാരപ്പറമ്പത്ത് അമ്മദ് ഹാജി സംബന്ധിച്ചു.ജനറൽ സെക്രട്ടറി മാടോള്ളത്തിൽ അബ്ദുറഹ്മാൻ മുസ്ലിയാർ സ്വാഗതവും ആർ. ജാഫർ മാസ്റ്റർ നന്ദിയും പറഞ്ഞു
Panakkad Syed MunawwaraAli Shihab Thangal Inaugurated Jalaliyah Campus