അരൂർ: (nadapuram.truevisionnews.com) കോൺഗ്രസ് നേതാവും അധ്യാപകനും ജീവകാരുണ്യ പ്രവർത്തകനമായിരുന്ന പെരുമുണ്ടച്ചേരിയിലെ ഒ നാരായണൻ മാസ്റ്ററെ കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. രാവിലെ പ്രവർത്തകരും ബന്ധുക്കളും വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

അനുസ്മരണ സമ്മേളനം ഡി.സി.സി മെമ്പർ കെ സജീവൻ ഉദ്ഘാടനം ചെയ്തു. അന്ദ്രോളി രവി അധ്യക്ഷത വഹിച്ചു. വാർഡ് അംഗം റീത്ത കണ്ടോത്ത് കെ. പി ശ്രീധരൻ, പി.എം നാണു, എൻ. കെ വിശ്വംഭരൻ പി.കെ രാധാകൃഷ്ണൻ, പി.ഇ അജിത്ത്, കണ്ടോത്ത് ശശി എന്നിവർ പ്രസംഗിച്ചു
Congress leader ONarayanan master commemmoration