കല്ലാച്ചി: യൂത്ത് കോൺഗ്രസിന്റെ കൊലവിളി മുദ്രവാക്യത്തിനെതിരെ എസ്എ ഫ്ഐ നാദാപുരം കമ്മിറ്റി കല്ലാച്ചി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

ധീരജിനെ കുത്തിയ കത്തി അറബിക്കടലിൽ എറിഞ്ഞിട്ടില്ലെന്ന യൂത്ത് കോൺഗ്രസ് മുദ്രവാക്യത്തിനെതിരെയായിരുന്നു എസ്എ ഫ്ഐ പ്രതിഷേധം. കെ കെ അഭിനവ്, വി പി ധർമൻ, കെ ആദർശ് എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.
SFI protests Kallachi against Youth Congress Motto