പുറമേരി:(nadapuram.truevisionnews.com) ഇന്നലെകളെ ഉൾക്കൊള്ളിക്കുന്ന, ഒരുപാട് സംഭവവികാസങ്ങൾക്ക് സാക്ഷിയായ പുറമേരി പഞ്ചായത്തിന്റെ ചരിത്രം പുസ്തകത്തിലേക്ക്. പഞ്ചായത്തിലെ എല്ലായിടങ്ങളിലേയും വിഷയങ്ങൾ ഉൾക്കൊള്ളിച്ചാണ് ചരിത്ര പുസ്തകം തയ്യാറാക്കുന്നത്.

മൂന്ന് മേഖലകളിലായി വസ്തുതകൾ ശേഖരിച്ച് പ്രവർത്തനം പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഇതിന്റെ മുന്നോടിയായി നടന്ന പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ശിൽപ്പശാല സംഘടിപ്പിച്ചു. ചരിത്ര സെമിനാർ ശിശികുമാർ പുറമേരി ഉദ്ഘാടനം ചെയ്തു.
ജനപ്രതിനിധികൾക്ക് പുറമെ വിവിധ തുറകളിലുള്ളവരും സെമിനാറിൽ പങ്കെടുത്തു. വിവരങ്ങൾ ശേഖരിക്കാൻ വിവിധ കമ്മറ്റികൾ രൂപീകരിച്ചു. സെപ്റ്റംബർ പുറത്തിറക്കാനാണ് ലക്ഷ്യം. സെമിനാറിൽ പഞ്ചായത്ത് പ്രസിഡന്റ് വി. കെ ജ്യോതിലക്ഷ്മി അധ്യക്ഷ ത വഹിച്ചു.
history of the purameri Panchayath included in book