നാദാപുരം:(nadapuram.truevisionnews.com) പാറക്കടവ് ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററില്‍ പുതുതായി തുടങ്ങുന്ന യൂണിറ്റിലേക്ക് ഒരു ഡയാലിസിസ് മെഷീന് ആവശ്യമായ 7.75 രൂപ ട്രസ്റ്റ് ഭാരവാഹികള്‍ക്ക് കൈമാറി.പാറക്കടവ് മഹല്ല് പ്രസിഡന്റ് യു.കെ അഹമ്മദ് ഹാജിയാണ് പണം നൽകിയത്.

എം.പി അബ്ദുല്ലഹാജി അധ്യക്ഷത വഹിച്ചു. സൂപ്പി നരിക്കാട്ടേരി സ്വാഗതം പറഞ്ഞു. അഹമ്മദ് പുന്നക്കല്‍, എന്‍.കെ മൂസ മാസ്റ്റര്‍, ബി.പി മൂസ, അഹമ്മദ് കുറുവയില്‍, ഷഫീഖ് പള്ളിക്കല്‍, അബ്ദുറഹ്‌മാന്‍ കണ്ടിന്റവിടെ, അസിസ് മാവിലാട്ട്, സഹീര്‍ യു.കെ, സുഹൈല്‍ എം.പി, ഇസ്മായില്‍ യു.കെ റഷീദ് കാഞ്ഞാല്‍, മുഹമ്മദ് നജാദ് എന്നിവര്‍ സംസാരിച്ചു.
Mahal President donates dialysis center machine