May 17, 2025 12:35 PM

നാദാപുരം: (nadapuram.truevisionnews.com) മിഥില നൃത്തസംഗീത വിദ്യാലയം വാർഷിക ദിനത്തിനോടനുബന്ധിച്ച് എൽപി യുപി ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി നാളെ ഏകദിന ചിത്രശില്പശാല സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിന് വേണ്ടി എൻ കെ കോംപ്ലക്സ് നാദാപുരത്ത് രാവിലെ 9. 30 മുതൽ വെകുന്നേരം 4 മണി വരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ചിത്ര കലാ അധ്യാപകനും 2024 പിക്കാസോ നാഷണൽ ലെവൽ പുരസ്‌കാര ജിജേതാവുമായ ആർ. യം ലിനീഷ് രാജ് ആണ് ക്യാമ്പ് ഡയറക്ടർ. പങ്കെടുക്കുന്ന കുട്ടികൾ കുടിവെള്ളം ഉച്ച ഭക്ഷണം, പെയിന്റിംഗ് മിക്സ‌ിംഗ് പാലറ്റ്, വരയ്ക്കാനാവശ്യമായ പെൻസിൽ (HB, 2 B/ 6 B) ബ്രഷ് എന്നിവ കരുതണം. മറ്റ് വരയ്ക്കാനാവശ്യമായ ക്യാൻവാസ് ,ഡ്രോയിങ്, വാട്ടർ കളർ എന്നിവ സംഘാടകർ നൽകുമെന്ന് അറിയിച്ചു.

ഒറ്റ ദിവസം കൊണ്ട് ചിത്രകലയിലെ പ്രാഥമിക പാഠവും അക്രലിക്ക് പെയിൻ്റിംഗും കുട്ടികളെ പരിശീലിപ്പിക്കുക എന്നതാണ് ശില്പശാലയുടെ ലക്ഷ്യം. 500 രൂപയാണ് രജിസ്ട്രഷൻ ഫീസ്. താത്പര്യമുള്ള വിദ്യാർത്ഥികൾ 99460 05729 എന്ന നമ്പറിൽ ഇന്നുതന്നെ ബന്ധപ്പെടണമെന്ന് സംഘടകർ അറിയിച്ചു.


One day painting workshop organized for students Nadapuram

Next TV

Top Stories










News Roundup