നാദാപുരം: (nadapuram.truevisionnews.com) വംശീയ വിദ്വേഷത്തിനും സാമുദായിക ചേരിതിരിവിനുമുള്ള ശ്രമങ്ങൾ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തിൽ നവോത്ഥാന മുന്നേറ്റങ്ങളുടെയും സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെയും മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചു കൊണ്ട് സാഹോദര്യ രാഷ്ട്രീയ കേരളത്തിനായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി നയിക്കുന്ന കേരള പദയാത്ര 22ന് നാദാപുരത്ത് സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

യാത്രയുടെ ഭാഗമായി വിവിധ സാമൂഹിക ജനവിഭാഗങ്ങൾ, സാമൂഹ്യ രാഷ്ടീയ പ്രവർത്തകർ, സാമുദായിക നേതാക്കൾ തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ചകൾ നടത്തും.
9 മണിക്ക് കല്ലാച്ചി പെട്രോൾപമ്പ് പരിസരത്തുനിന്നും ആരംഭിക്കുന്ന പദയാത്ര 10. 30 ന് നാദാപുരം ടൗണിൽ സമാപിക്കും. സമാപന പരിപാടിയിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ, ട്രഷറർ സജീദ് ഖാലിദ് സെക്രട്ടറിമാരായ ഡോക്ടർ അൻസാർ അബൂബക്കർ, ചന്ദ്രിക കൊയിലാണ്ടി, ജില്ലാ ജനറൽ സെക്രട്ടറി ബി വി ലത്തീഫ്, സെക്രട്ടറി അൻവർ സാദത്ത് കുന്നമംഗലം, മണ്ഡലം പ്രസിഡണ്ട് അബ്ദുൽ ഹമീദ് തുടങ്ങിയവർ സംസാരിക്കും.
പാർട്ടി സംസ്ഥാന കലാവേദിയുടെ തെരുവുനാടകം ‘വിക്രമനും മുത്തുവും ഒരു താത്വിക അവലോകനം‘ പദയാത്രയുടെ ഭാഗമായി അരങ്ങേറും. വാർത്ത സമ്മേളനത്തിൽ കളത്തിൽ അബ്ദുൽ ഹമീദ് (വെൽഫെയർ പാർട്ടി നാദാപുരം നിയോജക മണ്ഡലം പ്രസിഡണ്ട്, കെ പി നാരായണൻ മണ്ഡലം വൈസ് പ്രസിഡണ്ട്) പി ആയിഷ (മണ്ഡലം സെക്രട്ടറി) ടി കെ മമ്മു (മീഡിയ കൺവീനർ) കെ.ജമാൽ എന്നിവർ സംബന്ധിച്ചു.
Sahodarya Kerala Padayatra Reception held Nadapuram on 22nd